സബ്‌സിഡി രഹിത മണ്ണെണ്ണ അനുവദിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശം
സബ്‌സിഡി-രഹിത മണ്ണെണ്ണ (ലിറ്ററിന് 30/രൂപ), കാര്‍ഷിക മേഖലയില്‍ ജലസേചനത്തിനുള്ള വെള്ളം പമ്പ് ചെയ്യുന്നതിനല്ലാതെ മറ്റേതെങ്കിലും അനുബന്ധ കാര്യങ്ങള്‍ക്കായി (കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന യന്ത്ര ഉപകരണങ്ങള്‍ സര്‍വിസ് ചെയ്യുന്നതിനും മറ്റും) ആവശ്യമുള്ള പക്ഷം പ്രതിമാസം പരമാവധി 10 ലിറ്റര്‍ വരെ അനുവദിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കൂടാതെ കാര്‍ഷിക മേഖലയില്‍ ജലസേചനത്തിനുള്ള ആവശ്യത്തിന് ഉപയോഗിക്കുന്നതിന് സബ്‌സിഡി-രഹിത മണ്ണെണ്ണ, ബന്ധപ്പെട്ട കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കൃഷി ഓഫീസര്‍ നിര്‍ദേശിക്കുന്ന അളവിലും ,കാലയളവിലും അനുവദിച്ച് നല്‍കും.മത്സ്യബന്ധന പെര്‍മിറ്റ് ഉടമകള്‍ക്ക് സബ്‌സിഡി-രഹിത മണ്ണെണ്ണ വിതരണം നടത്തുന്നതിനായി റീട്ടെയില്‍ ലൈസന്‍സ് അനുവദിക്കുന്നതിലേക്ക്, മത്സ്യഫെഡ് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യഥാവിധി പരിശോധിച്ച് മത്സ്യഫെഡിന് റീട്ടെയില്‍ ലൈസന്‍സ് അനുവദിച്ചു നല്‍കും. മേല്‍ പറഞ്ഞ പ്രകാരമുള്ള അപേക്ഷകള്‍ ജില്ലാ / താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കും.
- Log in to post comments