Skip to main content

തുമ്പമണ്‍ സിഎച്ച്സിയെ ബ്ലോക്ക്തല കുടുംബാരോഗ്യ  കേന്ദ്രമായി പ്രഖ്യാപിച്ചു: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ                  

 

     തുമ്പമണ്‍ സിഎച്ച്സിയെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി സര്‍ക്കാര്‍ 37 ലക്ഷം രൂപ അനുവദിച്ചു. ഇതോടെ തുമ്പമണ്‍ സിഎച്ച്സിയില്‍ വലിയ വികസനം സാധ്യമാകും.

  രോഗി സൗഹൃദ സൗകര്യങ്ങള്‍ ഒരുക്കാനാണ് 37 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ചികിത്സ തേടി എത്തുന്നവര്‍ക്ക് ഇരിപ്പിടം, കുടിവെള്ളം, മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കും. നാഷണല്‍ ഹെല്‍ത്ത് മിഷനാണ് നിര്‍വഹണ ചുമതല. നേരത്തെ എംഎല്‍എ ഫണ്ടില്‍ നിന്ന്് 25 ലക്ഷം രൂപാ വിനിയോഗിച്ച് കെട്ടിടം നിര്‍മിച്ചിരുന്നു. കുടുംബാരോഗ്യ കേന്ദ്രമായതോടെ ആരോഗ്യരംഗത്ത് തുമ്പമണില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.

 

date