Skip to main content

ലൈഫ് മിഷൻ: മൂന്ന് ഭവന സമുച്ചയങ്ങളുടെ നിർമാണ ഉത്‌ഘാടനം സെപ്റ്റംബർ 24 ന് 

ലൈഫ് മിഷൻ: മൂന്ന് ഭവന സമുച്ചയങ്ങളുടെ നിർമാണ ഉത്‌ഘാടനം സെപ്റ്റംബർ 24 ന് 

 

എറണാകുളം : സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ്റെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ നിർമ്മിക്കുന്ന മൂന്ന് ഭവനസമുച്ചയങ്ങളുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്തം. 24 ന് നിർവഹിക്കും. കൂത്താട്ടുകുളം നഗരസഭയിലും, അയ്യമ്പുഴ, കരുമാലൂർ പഞ്ചായത്തുകളിലുമാണ് ഭവനസമുച്ചയങ്ങൾ ഉയരുക.  രാവിലെ 11.30 ന് ഓൺലൈൻ ആയാണ് ഉത്‌ഘാടനം. സംസ്ഥാനത്തൊട്ടാകെ 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. 

ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കൾക്ക് വീടോ ഭവന സമുച്ചയങ്ങളോ നിർമിച്ചു നൽകാനാണ് ലക്ഷ്യമിടുന്നത്. 300ഓളം സ്ഥലങ്ങൾ സംസ്ഥാനത്തൊട്ടാകെ ഭവന നിർമാണത്തിനായി കണ്ടെത്തിയിട്ടുണ്ട്.. ഇതിൽ 29 സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ടെൻഡർ നൽകിയിട്ടുണ്ട്. 

 

എറണാകുളം ജില്ലയിലെ 3കേന്ദ്രങ്ങളിലും  ഭവന സമുച്ചയങ്ങൾ നിർമ്മിക്കാനുള്ള സ്ഥലങ്ങളുടെ ടെൻഡർ നടപടി പൂർത്തിയായി. കൂത്താട്ടുകുളത്ത് 36 യൂണിറ്റുകളും അയ്യമ്പുഴ, കരുമാലൂർ എന്നിവിടങ്ങളിൽ 44 വീതവും വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 

 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഉത്ഘാടന ചടങ്ങുകൾ നടക്കുക.  ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്‌തീൻ അധ്യക്ഷത വഹിക്കും. കൃഷിമന്ത്രി വി.എസ് സുനിൽകുമാർ, ജില്ലയിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

date