Skip to main content

ഓണം ബമ്പർ നറുക്കെടുപ്പ് നാളെ (സെപ്റ്റംബർ 20)

തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ (സെപ്റ്റംബർ 20) നടക്കും.  നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു.  തുടർന്ന് 2.1 ലക്ഷം ടിക്കറ്റുകൾ കൂടി അടിയന്തരമായി അച്ചടിച്ച് വിതരണത്തിനെത്തിച്ചു.  ഇവയുടെ വിൽപനയ്ക്കായി ഭാഗ്യക്കുറി ഓഫീസുകൾ ഇന്ന് (സെപ്റ്റംബർ 19) തുറന്ന് പ്രവർത്തിക്കും.  12 കോടി രൂപയാണ് ഒന്നാം സമ്മാനം.  രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അറ് പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും.  നാലാം സമ്മാനമായി 12 പേർക്ക് അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും.  ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.  300 രൂപയാണ് ടിക്കറ്റ് വില.  തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.  തിരുവോണം ബമ്പറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞവർഷം വിറ്റത്.  2017ൽ വിറ്റഴിഞ്ഞ 65 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബമ്പറിന്റെ റക്കോർഡ് വില്പന.
പി.എൻ.എക്‌സ്. 3163/2020

date