*പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതി വായ്പയ്ക്ക് അപേക്ഷിക്കാം*
ദേശീയ എസ്.സി- എസ്.ടി ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ പ്രകാരം വായ്പ അനുവദിക്കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 60,000 രൂപ മുതല്‍ 3,00,000 വരെയുള്ള പദ്ധതികള്‍ക്കാണ് വായ്പ ലഭിക്കുക.
അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. വായ്പ തുക ഉപയോഗിച്ച് കൃഷിയും വാഹനങ്ങളും ഒഴികെ ഏത് സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം.
വായ്പാതുക 6% പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടയ്ക്കണം.. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936202869.
- Log in to post comments