Skip to main content

ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം 

 

 

കേരള ഗവ: പരീക്ഷാകമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ  കോഴ്സിന് 

അപേക്ഷിക്കാം.  50 ശതമാനം മാർക്കോട് കൂടിയുള്ള പ്ലസ് -ടു  അല്ലെങ്കിൽ ഹിന്ദി ഭൂഷൺ, സാഹിത്യവിശാരദ്, രാഷ്ട്രഭാഷാ പ്രവീൺ,  സാഹിത്യാചാര്യ,  എന്നിവ യോഗ്യതയായി പരിഗണിക്കും.  പട്ടികജാതി  മറ്റർഹവിഭാഗത്തിന് 5 ശതമാനം മാർക്ക് ഇളവ് ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകൾ പ്രിൻസിപ്പാൾ,  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷൻ, അടൂർ പി. ഒ, പത്തനംതിട്ട എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446321496

 

 

date