പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (കാട്ടുകാല, മുളയങ്കോട് ഭാഗം), കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത്, 10, 11, 12, കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, ഒന്‍പത്, ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത്, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (വെള്ളപ്പാറ മുരുപ്പ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (തൊട്ടിമല, പുറമല ഭാഗങ്ങള്‍) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 21 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.
- Log in to post comments