Skip to main content

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു

 

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (മേലൂര്‍പ്പടി-കൊച്ചരപ്പ്, പള്ളിത്താഴെ ഭാഗം-കൊച്ചരപ്പ്) വാര്‍ഡ് രണ്ട് (വാവരുമുക്ക്-ചെറുകോല്‍ പതാന്‍, ശാസ്താംകോയിക്കല്‍ ജംഗ്ഷന്‍-പെരുമ്പാറ ജംഗ്ഷന്‍), വാര്‍ഡ് മൂന്ന് (ശാസ്താംകോയിക്കല്‍ ജംഗ്ഷന്‍-വായ്പൂര്‍ ബസ് സ്റ്റാന്‍ഡ്) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഏഴു ദിവസത്തേക്കും കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം സെപ്റ്റംബര്‍ 21ന്
അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് ഉത്തരവായത്.
 

date