ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി : നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ പൂര്‍ത്തിയായി
ഹരിത കേരളം മിഷന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍, നെന്മാറ, കൊല്ലങ്കോട്, കുഴല്‍മന്ദം, പാലക്കാട്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുകളിലെ 34 ഗ്രാമ പഞ്ചായത്തുകളുടെ നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ രേഖകള്‍ പൂര്‍ത്തീകരിച്ചു. നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ ലോക ജലദിനമായ മാര്‍ച്ച് 22-ന് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ചേരുന്ന ബ്ലോക്ക് പഞ്ചായത്തുതല സാങ്കേതിക സമിതി ഏറ്റുവാങ്ങും. ബ്ലോക്ക് പഞ്ചായത്ത് പ്ലാനിങ്ങ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ജോയിന്റ് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍, കൃഷി വകുപ്പ് അസി. ഡയറക്ടര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍, ഭൂജലവകുപ്പിലെ ഹൈഡ്രോ ജിയോളിജിസ്റ്റ്, വനംവകുപ്പ് റയിഞ്ച് ഓഫീസര്‍, തദ്ദേശവകുപ്പ് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍, എം.ജി.എന്‍.ആര്.ഇ.ജി.എസ്. എ.ഇ., നീര്‍ത്തട വികസന പരിപാടിയില്‍ പരിചയമുള്ള സന്നദ്ധ സംഘടന പ്രതിനിധി, ജലസംരക്ഷണ മേഖലയില്‍ വിദഗ്ധര്‍, ബ്ലോക്കു തലത്തില്‍ ചുമതലയുള്ള ജലവിഭവ വകുപ്പ് അസി. എസ്കി. എഞ്ചിനീയര്‍ എന്നിവര്‍ ബ്ലോക്ക് പഞ്ചായത്തുതല സാങ്കേതിക സമിതിയില്‍ അംഗങ്ങളാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐ.ആര്.ടി.സി., ലാന്‍ഡ് യൂസ് ബോര്‍ഡ്, തിരുവനന്തപുരത്തുള്ള ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം (ഇഋടട) എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ തയ്യാറാക്കി നല്കിയ റിപ്പോര്‍ട്ടുകളെ അപ്ഡേഷന് നടത്തിയാണ് മാസ്റ്റര്‍ പ്ലാനുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഹരിത കേരളം മിഷന്റെ ഉപദൗത്യങ്ങളായ ശുചിത്വം, ജലസംരക്ഷണം, കൃഷി എന്നിവയെ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിപ്പിക്കുന്നതിന് മാസ്റ്റര്‍ പ്ലാനുകള്‍ ഉപയോഗപ്പെടുത്തും. ശാസ്ത്രീയ അടിത്തറയുള്ള പദ്ധതികള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തി നടപ്പിലാക്കുന്നതിനുളള മാര്‍ഗ്ഗ രേഖകൂടിയാണ് നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍.
- Log in to post comments