Post Category
ഐ.ടി.ഐ പ്രവേശനം; തീയതി നീട്ടി
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് വ്യവസായ പരിശീലന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐ കളില്‍ സംവരണം ചെയ്ത സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കുന്നതിനുള്ള തീയതി സെപ്തംബര്‍ 28 വരെ നീട്ടി. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത.
പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 300 രൂപ സ്‌റ്റൈപെന്റ് ലഭിക്കും. അപേക്ഷകര്‍ ഐ.ടി.ഐകളില്‍ ആവശ്യമുള്ള ട്രേഡുകളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം അപേക്ഷ www.labourwelfarefund.in എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബര്‍ 28ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 0481 258017
date
- Log in to post comments