Post Category
ജലസുരക്ഷാ സെമിനാര്‍ നടത്തി
ലോക ജലദിനത്തോടനുബന്ധിച്ച് ജില്ലാതല പ്രശ്നോത്തരിയും ജലസുരക്ഷാ സെമിനാറും സംഘടിപ്പിച്ചു. മലപ്പുറം ഗവ. കോളേജില്‍ നടന്ന ജലസുരക്ഷ സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡബ്ല്യു.ആര്.സി.ഇ തലവന്‍ ഡോ. അബ്ദുള്‍ ഹക്കിം, ചമ്രവട്ടം പ്രൊജക്ട് ഡിവിഷന് എക്സി.എഞ്ചിനീയര്‍ പി.പി എബ്രഹാം, ഹരിതകേരളം ജില്ലാകോ-ഓഡിനേറ്റര്‍ പി.രാജു, ചെറുകിട ജലസേചന ഉപവിഭാഗം എക്സി.എഞ്ചിനീയര്‍ ഉസ്മാന്, അസി.എക്സി.എഞ്ചിനീയര്‍ കെ.എന്‍ അബ്ദുള്‍ അസീസ്, പി.ശ്രീനിവാസന് തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിച്ചു.
ഹരിതകേരളം മിഷന്, ജലസേചനവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശ്നോത്തരിയില്‍ വിജയികളായവര്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ പുരസ്കാരം നല്കി.
date
- Log in to post comments