അന്ധകാരനഴിപാലം; അപ്രോച്ച് റോഡിന് ഭരണാനുമതിയായി: ടെന്‍ഡര്‍ നടപടികള്‍ ഒരു മാസത്തിനകം
ആലപ്പുുഴ:അന്ധകാരനഴിപാലത്തിന്റെ അപ്രോച്ച് റോഡ് പ്രശ്നത്തിന് പരിഹാരമായി. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ ചുമതലയില്‍ പാലം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡ‍് വൈകിയതിനെത്തുടര്‍ന്ന് നടപടികള്‍ നീളുകയായിരുന്നു. നിലവില്‍ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ പാലത്തിന്റെ അപ്രോച്ച് റോഡ് പണിയുന്നതിന് ഒരു കോടിയിലധികം രൂപയുടെ ഭരണാനുമതി നല്‍കി. ഇതോടെ ഇനി ടെന്‍ഡര്‍ നടപടികളിലേക്ക് പോകാന്‍ കഴിയും. ടെന്‍ഡര്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലം നിര്‍മാണത്തിന്റെ നടപടികള്‍ വേഗത്തിലാക്കുന്നതിന് ജില്ലകളക്ടര്‍ എ.അലക്സാണ്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ നിലവിലെ സ്ഥിതി വിശദീകരിച്ചത്. സാങ്കേതിക തടസ്സങ്ങളില്‍പ്പെട്ട് പണി മുടങ്ങാത്ത വിധം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കി പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിന്റെ തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അപ്രോച്ച് റോഡിനുള്ള പുതിയ ഭരണാനുമതി നല്‍കിയത്. യോഗത്തില്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.ജി.മധുസൂധനന്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments