Skip to main content

ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം 

ആലപ്പുഴ: കേരള സർക്കാർ പരീക്ഷാ കമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടുകൂടിയുള്ള പ്ലസ് ടു അല്ലെങ്കിൽ ഹിന്ദി ഭൂഷണ്‍, സാഹിത്യ വിശാരദ്,  രാഷ്ട്രഭാഷാ പ്രവീൺ, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റ് അർഹ വിഭാഗത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പ്രിൻസിപ്പൽ ഭാരത ഹിന്ദി പ്രചാര കേന്ദ്രം,  അടൂർ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തിൽ സെപ്റ്റംബർ 25 ന് മുൻപായി അയക്കേണ്ടതാണ്. ഫോൺ: 8547126028. 

date