Post Category
ഭൂമി ആവശ്യമുണ്ട്
2018 ലെ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ട കണിയാമ്പറ്റ പഞ്ചായത്തില്‍ ചിറ്റൂര്‍ കേണിവയല്‍ പ്രദേശത്തെ 12 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമായ ഭൂമി ആവശ്യമുണ്ട്. ഭൂമി വില്‍ക്കാന്‍ തയ്യാറുള്ള കണിയാമ്പറ്റ പഞ്ചായത്തിലെ ഭൂ ഉടമകള്‍ സെപ്തംബര്‍ 26 ന് വൈകീട്ട് 5 നകം കണിയാമ്പറ്റ വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വൈത്തിരി താലൂക്ക് ഓഫീസ്, കണിയാമ്പറ്റ വില്ലേജ് ഓഫീസ്, കണിയാമ്പറ്റ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
date
- Log in to post comments