Skip to main content

ജില്ലാഭരണകൂടത്തിന് റാപ്പിഡ് ടെസ്റ്റ് വാഹനം നല്‍കി

 

കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി പന്തളം ശ്രീവത്സം ഗ്രൂപ്പ് റാപ്പിഡ് ടെസ്റ്റ് വാഹനം ജില്ലാഭരണകൂടത്തിന് സംഭാവനയായി നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ശ്രീവത്സം ഗ്രൂപ്പ് എംഡി വരുണ്‍ രാജില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, ശ്രീവത്സം ഗ്രൂപ്പ് മാനേജര്‍ അനിരൂപ് എസ് പിള്ള, രഘു ചന്ദ്രന്‍, അബ്ദുള്‍ മനാഫ് എന്നിവര്‍ പങ്കെടുത്തു. 

date