പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളജ്; ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ തുടരുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലാണ് സീറ്റ് ഒഴിവ്. ഇടുക്കി ജില്ലയിലെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ രക്ഷിതാക്കളോടൊപ്പം ഈ മാസം 24 ന് രാവിലെ 10 ന് കോളജില്‍ എത്തണം. പൈനാവ് മോഡല്‍ പോളിടെക്‌നിക് ഓപ്ഷനായി കൊടുക്കാത്തവര്‍ക്കും പ്രവേശനം നേടാം.
പ്രവേശനത്തിന് എത്തുന്ന അപേക്ഷകര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു / വി.എച്ച്.എസ്.ഇ, ടി.സി, കോണ്‍ഡക്ട്, നേറ്റിവിറ്റി/ജനനം, ജാതി, വരുമാനം തുടങ്ങിയ എല്ലാ അസല്‍ രേഖകളും സ്റ്റാമ്പ് സൈസ് ഫോട്ടോയും (രണ്ട് എണ്ണം) കൈവശം കരുതണം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം തന്നെ ഫീസ് അടയ്ക്കണം. മുഴുവന്‍ ഫീസും കോളജ് ഓഫീസില്‍ നേരിട്ട് പണമായി അടയ്ക്കണം. എസ്.സി/എസ്. ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് അനുവദനീയമായ ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും.
പ്രവേശനത്തിന് എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരിക്കണം. ഫീസ് ഉള്‍പ്പെടെയുളള വിവരങ്ങള്‍ക്ക് 8547005084, 9947889441, 9495513151.
- Log in to post comments