Skip to main content

അലഞ്ഞുനടന്ന വയോധികയ്ക്ക് ജനമൈത്രി പോലീസ് തുണയായി

 

           ആരും തുണയില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന വയോധികയ്ക്ക് ജനമൈത്രി പോലീസ് സംരക്ഷകരായി. പ്രക്കാനം തൊട്ടുപുറം പ്ലാന്തോട്ടത്തില്‍ കോളനിയില്‍ ബന്ധുക്കള്‍ ആരുമില്ലാതെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്ന 70 വയലുള്ള അന്നാമ്മയെ ഇലവുംതിട്ട ജനമൈത്രി പോലീസ് സുരക്ഷിതകരങ്ങളില്‍ എത്തിച്ചു. 

ശോച്യാവസ്ഥയിലായ വീട്ടില്‍നിന്നും പുറത്തിറങ്ങി അലഞ്ഞുനടന്ന അന്നാമ്മയുടെ അവസ്ഥ മനസിലാക്കിയ പഞ്ചായത്ത് അംഗം സുമ മനോജ് ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ സഹായം തേടുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷിന്റെ നിര്‍ദേശപ്രകാരം ബീറ്റ് ഓഫീസര്‍മാര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും വയോധികയുടെ ദയനീയാവസ്ഥ മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ബന്ധുവായ നിരവേല്‍ വീട്ടില്‍ സുരേഷിനെ കണ്ടെത്തി ഏല്‍പിക്കുകയായിരുന്നു. ഇയാള്‍ അന്നാമ്മയുടെ  സംരക്ഷണച്ചുമതല ഏറ്റെടുത്തു.  സംരക്ഷണം ഉറപ്പാക്കിയ പോലീസിനും പഞ്ചായത്ത് അംഗത്തിനും അന്നാമ്മ നന്ദി പറഞ്ഞു.

.        

date