Skip to main content

നാട്ടകം ഗവൺമെൻറ് പോളിടെക്നിക്കില്‍ ലാബ് ബ്ലോക്കിന്‍റെ ശിലാസ്ഥാപനം നാളെ

-----
കോട്ടയം നാട്ടകം ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ
ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ലാബ് ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും കോളേജ് ഫിറ്റ്നസ് സെന്‍ററിന്‍റെ ഉദ്ഘാടനവും നാളെ(സെപ്റ്റംബര്‍ 24)  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ വീഡിയോ കോൺഫറൻസിലൂടെ നിര്‍വഹിക്കും.

രാവിലെ 10.30 ന്  നടക്കുന്ന ചടങ്ങില്‍  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയായിരിക്കും.

മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി.ആർ.സോന, മുൻ എം.എൽ.എ വി.എൻ .വാസവൻ, നഗരസഭാ കൗൺസിലർമാരായ അരുൺ ഷാജി, കെ. ശങ്കരൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.പി. ബൈജുബായ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ.എം അബ്ദുൾ ഹമീദ്, എസ്.ഐ.ടി.ടി.ടി.ആർ ജോയിൻ്റ് ഡയറക്ടർ കെ.എം.രമേഷ്, ടെക്നിക്കൽ എക്സാമിനേഷൻ ജോയിൻ്റ് കൺട്രോളർ ടി. സജി, പ്രിൻസിപ്പാൾ സി.ജി അനിത, പി.ടി.എ വൈസ് പ്രസിഡൻ്റ് ബിജു ജോസഫ്, അലുംനി അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പി.എസ്.ബാബു തുടങ്ങിയവർ പങ്കെടുക്കും.

പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എൻജിനീയർ ഹൈജീൻ ആൽബർട്ട് റിപ്പോർട്ട് അവതരിപ്പിക്കും.  വ്യോമസേനയിൽ നിന്ന് ലഭിച്ച മിഗ്-23 എയർഫ്രെയിമിൻ്റെ പ്രദർശനോദ്ഘാടനവും ഇതോടൊപ്പം നടക്കും. 4.65 കോടി രൂപ ചെലവിട്ടാണ് ലാബ് ബ്ലോക്ക്  നിർമിക്കുന്നത്.

date