കോലാഹലമേട് കൊച്ചുകരുന്തരുവി റോഡ് നിര്‍മ്മാണം ആരംഭിച്ചു
കോലാഹലമേട് കൊച്ചുകരുന്തരുവി റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിച്ചു.നബാഡിന്റെ സഹായത്തോടെ 5 കോടി രൂപ ചിലവഴിച്ച് ബിഎംബിസി നിലവാരത്തിലാണ് റോഡിന്റെ നിര്‍മ്മാണം നടത്തുക.നാളുകളായി ഈ റോഡ് തകര്‍ന്ന് കിടക്കുകയാണ്.റോഡിന്റെ ശോച്യാവസ്ഥക്ക് മാറ്റമുണ്ടാക്കണമെന്ന പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകും.
നാല് കിലോമീറ്ററോളം റോഡാണ് നിര്‍മ്മിക്കുന്നത്. കൊച്ചുകരുന്തരുവി അംഗന്‍വാടി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തി.പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വിപി ജാഫര്‍ ഖാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഏലപ്പാറ ഗ്രാമപഞ്ചായത്തംഗം ഷാജി കാരക്കാട്ട്,ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യന്‍,പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനിയര്‍ എ കെ മാത്യു,ചെമ്മണ്ണ് സെന്റ് തോമസ് പള്ളി വികാരി ഫാ.മാത്യു കുന്നപ്പള്ളി,ഹെലിബറിയ റ്റീ പ്ലാന്റേഷന്‍ എം ഡി അശോക് ദുര്‍ഹാര്‍,വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ചിത്രം: കോലാഹലമേട് കൊച്ചുകരുന്തരുവി റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിക്കുന്നു.
- Log in to post comments