Skip to main content

ക്ഷീരഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസനവകുപ്പിന്റെ 2020 - 21 മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനു പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ക്ഷീരകര്‍ഷകരില്‍ നിന്നും നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കട്ടപ്പന ക്ഷീരവികസനയൂണിറ്റില്‍ നിന്നും,ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്ള ക്ഷീരസംഘങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 25 നുള്ളില്‍ കട്ടപ്പന ക്ഷീരവികസന യൂണിറ്റില്‍ ലഭിച്ചിരിക്കണം.
അപേക്ഷിക്കാവുന്ന പദ്ധതികള്‍
1. 2 പശു യൂണിറ്റ്
2. 5 പശു യൂണിറ്റ്
3. കോമ്പസിറ്റ് ഡയറി യൂണിറ്റ് (1 പശു +1 കിടാരി)
4. കോമ്പസിറ്റ് ഡയറി യൂണിറ്റ് (3 പശു +2 കിടാരി)
5. ആവശ്യാധിഷ്ഠിത ധനസഹായം
6. മില്‍ക്കിംഗ് മെഷീന്‍
7. ശാസ്ത്രീയ കാലിത്തൊഴുത്ത്
8. കന്നുകാലികള്‍ക്ക് പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുള്ള ധനസഹായം
9. മിനറല്‍ മിക്സ്ചര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് കട്ടപ്പന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക

date