പൈനാവ് മോഡല്‍ പോളി പ്രവേശനം
പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ 2020-21 അദ്ധ്യായന വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി പ്രവേശനം തുടരുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ സീറ്റ് ഒഴിവ്. ജില്ലയിലെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ രക്ഷിതാക്കളോടൊപ്പം രാവിലെ 10ന് കോളേജില്‍ എത്തേണ്ടതാണ്. . പൈനാവ് മോഡല്‍ പോളിടെക്നിക് ഓപ്ഷനായി കൊടുക്കാത്തവര്‍ക്കും പ്രവേശനം നേടാം.
പ്രവേശനത്തിന് എത്തുന്ന അപേക്ഷകര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടൂ/വിഎച്ച്,എസ്.ഇ/വി.എച്ച.്എസ.്ഇ, റ്റിസി, കോണ്ടക്ട്, നേറ്റിവിറ്റി/ജനന, ജാതി, വരുമാനം തുടങ്ങിയ എല്ലാ അസ്സല് രേഖകളും സ്റ്റാമ്പ് സൈസ് ഫോട്ടോയും (2 എണ്ണം) കൈവശം കരുത്തേണ്ടതാണ്. മുഴുവന്‍ ഫീസും കോളേജ് ഓഫീസില്‍ നേരിട്ട് പണമായി അടക്കേണ്ടതാണ്. എസ്.സി/എസ്.ടി/ഒബിസി വിഭാഗങ്ങള്‍ക്ക് അനുവദനീയമായ ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ആകെ ഫീസ് 13350 രൂപ. പ്രവേശനത്തിനെത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005084, 9947889441, 9495513151
- Log in to post comments