Skip to main content

ലാറ്ററല്‍ എന്‍ട്രി പ്രവേശനം: സമയക്രമം സെപ്റ്റംബര്‍ 24ന്

വണ്ടിപ്പെരിയാര്‍  സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍  നടക്കുന്ന 2020-21
അദ്ധ്യയന വര്‍ഷത്തെ  പോളിടെക്‌നിക്  ലാറ്ററല്‍  എന്‍ട്രി പ്രവേശനത്തിന്  ഇടുക്കി ജില്ലയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള അപേക്ഷകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പങ്കെടുക്കേണ്ട സമയക്രമം പ്രഖ്യാപിച്ചു.
ഐ.റ്റി.ഐ റാങ്ക് ലിസ്റ്റ് ഉള്‍പ്പെട്ടിട്ടുളള മുഴുവന്‍ പേരും സെപ്റ്റംബര്‍ 24ന് രാവിലെ 9നും 9.30 വരെയുളള സമയത്തിനുളളില്‍  ഹാജരാകേണ്ടതാണ്.

പ്ലസ്ടു/വി.എച്ച്.സി/റാങ്ക് ലിസ്റ്റ്  ഇടുക്കി

റാങ്ക് ഒന്നു മുതല്‍  150  വരെ  രാവിലെ 9.30 മുതല്‍ 10.30 വരെ
റാങ്ക്  151 മുതല്‍ 198 വരെ രാവിലെ 10.30 മുതല്‍ 11 വരെ

പ്രവേശനത്തിന്  വരുന്നവര്‍  രക്ഷിതാക്കളോടൊപ്പം  എസ്.എസ്.എല്‍.സി /ഐ.ടി.ഐ, പ്ലസ് ടൂ, വിഎച്ച്.എസ്.സി, റ്റി.സി, ജാതി, വരുമാനം, ക്രീമിലിയര്‍  അടക്കമുളള എല്ലാ അസ്സല്‍ രേഖകളും  പ്രോസ്‌പെക്ടസില്‍ നിര്‍ദ്ദേശിച്ച ഫീസുമായി നിഷ്‌കര്‍ഷിച്ചിരിക്കുന്ന സമയത്ത് ഹാജരാകേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരിക്കണം. ഫീസ്  അടക്കുന്നതിനായി എ.ടി.എം കാര്‍ഡ് കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍: 04869253710

date