Skip to main content

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം :ശില്പശാല ഇന്ന് (20ന്)

    പത്തനംതിട്ട ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഇന്ന് (20ന്) മൈലപ്ര സാംസ് ഗാര്‍ഡന്‍സ് ഓഡിറ്റോറിയത്തി ല്‍ ശില്പശാല നടത്തും. രാവിലെ 10ന് വീണാജോര്‍ജ് എംഎല്‍എ ശില്പശാല ഉദ്ഘാടനം  ചെയ്യും. സാമൂഹ്യപ്രവര്‍ത്തകയും നാരീശക്തി പുരസ്‌കാര ജേതാവുമായ ഡോ.എം.എസ്.സുനില്‍ മുഖ്യാതിഥിയാകും. ജില്ലാ പോലീസ് മേധാവി ജേക്കബ് ജോബ് പദ്ധതി വിശദീകരിക്കും. ക്രൈം റിക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്പി കെ.എ.വിദ്യാധരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, നഗരസഭാധ്യക്ഷ രജനി പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജയലാല്‍, പി. കെ.ഗോപി, പ്രസ് ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം, ഡിവൈഎസ്പി കെ.എ.വിദ്യാധരന്‍, റിട്ട.പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മന്മഥന്‍ നായര്‍, പി.എന്‍.ചെറിയാന്‍, പുരുഷോത്തമന്‍ നായര്‍, പ്രേമ ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓ ര്‍ഡിനേറ്റര്‍ സാബിര്‍ ഹുസൈന്‍ ചര്‍ച്ച നയിക്കും. ടി.എസ്.ടൈറ്റസ്, രാമചന്ദ്രന്‍ നായര്‍,    ടി.ഐ ജോര്‍ജ്, തോമസ് ജോണ്‍, എസ്.ഉദയമ്മ, ഷാന്‍ രമേശ് ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.                                          

 

date