Post Category
റോഡ് ഉദ്ഘാടനം ചെയ്തു
പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച മുണ്ടിത്തൊടിക - താഴത്ത്വീട്ടില്മുക്ക് റോഡ് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ മന്നത്തൊടി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് യൂസഫ് ഹാജി. ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ സത്യന്, പഞ്ചായത്തംഗം മോഴിക്കല്‍ മുസ്തഫ, കെ. ഉസ്മാന്, വി. ഫസല്‍, എം. മൂസ സത്യന് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കടുത്തു.
date
- Log in to post comments