Skip to main content

പുതിയ ടേക്ക് എ ബ്രേക്ക് ശുചിമുറികള്‍ നിര്‍മിക്കും

 

 

പുതിയ ടേക്ക് എ ബ്രേക്ക് ശുചിമുറികള്‍ നിര്‍മിക്കും

 

ഡിസംബര്‍ 30 നു മുന്‍പായി  ജില്ലയിലെ പ്രധാന പാതയോരങ്ങളില്‍  പുതിയ ടേക്ക് എ ബ്രേക്ക് ശുചിമുറികള്‍ പുതുതായി നിര്‍മിക്കും. ഇതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു. 

 

ജില്ലയില്‍ ആധുനീക സജ്ജീകരണങ്ങളോടെ ശുചിമുറികള്‍ പ്രവര്‍ത്തനക്ഷമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും പുരോഗതിയും ജില്ലാ കളക്ടര്‍  എസ് .സുഹാസ് കളക്ട്രേറ്റില്‍ ചേര്‍ന്ന് അവലോകന യോഗത്തില്‍ വിലയിരുത്തി. ജില്ലയിലെ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരും പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍ വൈസര്‍മാരും പഞ്ചായത്തുകളില്‍ നടത്തിയ ഫീല്‍ഡ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ആദ്യ ഘട്ടത്തില്‍ പഞ്ചായത്തു പരിധിയില്‍ കണ്ടെത്തിയ ഉപയോഗ ശൂന്യവും വൃത്തിഹീനവുമായ ശുചിമുറികള്‍  ഒക്ടോബര്‍ 2  നു മുന്‍പായി ആധുനീക സജ്ജീകരങ്ങളോടെ പുനര്‍ നവീകരിക്കുകയും വഴിയോര വിശ്രമകേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയും ചെയ്യും. പ്രീമിയം ക്വാളിറ്റിയിലുള്ള വിശ്രമകേന്ദ്രങ്ങളില്‍ ശുചിമുറികള്‍ക്കു പുറമെ, ശിശു സൗഹൃദ മുലയൂട്ടല്‍ മുറികള്‍, ഡ്രസിങ് റൂമുകള്‍, സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് കിയോസ്‌കുകള്‍ ,  ലഘു ഭക്ഷണ കൗണ്ടറുകള്‍ എന്നിവയുണ്ടാകും. അവലോകന യോഗത്തില്‍ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷൈന്‍.പി.എച് , ഹരിതകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി  ഡയറക്ടര്‍ കെ.വി  മാലതി എന്നിവര്‍ സംസാരിച്ചു

date