Skip to main content

വനം വകുപ്പ് സാക്ഷ്യ പത്രത്തിന് അപേക്ഷിക്കാം

ജില്ലയില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും പാമ്പിനെ പിടികൂടുന്നതിനായി പാമ്പ് പിടുത്തത്തില്‍ താല്‍പ്പര്യവും പരിചയവുമുളളവരില്‍ നിന്നും പാമ്പ് പിടിക്കുന്നതിനുളള വനം വകുപ്പിന്റെ സാക്ഷ്യ പത്രം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 10 നകം വിദ്യാനഗര്‍ ഉദയഗിരിയിലുളള സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256910, 8547603836, 8547603838  

date