ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന്
ആലപ്പുഴ: 2018, 2018 വർഷങ്ങളിലുണ്ടായ അതിശക്തമായ വെള്ളപ്പൊക്കം നിമിത്തം തകര്‍ന്ന ഗ്രാമീണ റോഡുകളെ ഉയർന്ന നിലവാരത്തിൽ പുനർ നിർമിക്കുന്നതിന് സർക്കാര്‍ ഉറച്ച തീരുമാനം എടുത്തിരുന്നു. ഇതുപ്രകാരം തീരദേശ റോഡുകളുടെ പുനരുദ്ധാരണം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 2019, 20 സാമ്പത്തിക വർഷം 126 റോഡുകള്‍ക്കും 2021 സാമ്പത്തിക വർഷം 81 റോഡുകൾക്കും യഥാക്രമം 57.36 കോടി രൂപയും 30.96കോടി രൂപയും അനുവദിച്ചു. പണി ആരംഭിക്കുന്ന ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം ഇന്ന് ( സെപ്റ്റംബര്‍ 24) ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങിൽ അതാത് നിയോജക മണ്ഡലങ്ങളിലെ എം എൽ എ മാര്‍ അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലയിൽ 30.30 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന60 തീരദേശ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും 10.40 കോടി രൂപ ചെലവിൽ പണി പൂര്‍ത്തീകരിച്ച 19 റോഡുകളുടെ ഉദ്ഘാടനവുമാണ് നടക്കുക. ഉച്ചയ്ക്ക് 3 മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. പ്രവര്‍ത്തികളുടെ നിര്‍മാണ ചുമതല ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിനാണ്.
- Log in to post comments