Skip to main content

പമ്പാനദിയുടെയും കൈവഴികളുടെയും തീരത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണം

 

ആലപ്പുഴ: കക്കി ഡാമിൻറ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കി ആനത്തോട് റിസർവോയറിലെ പരമാവധി ജലനിരപ്പ് 981,46 മീറ്റർ ആണ്. കക്കി ആനത്തോട് ജലസംഭരണി യുടെ നീല, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത് യഥാക്രമം 974.91 മീറ്റർ, 975.91 മീറ്റർ, 976.41 മീറ്റർ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (23-09-2020) 4.00 PM ന് റിസർവ്വോയറിൻറ ജലനിരപ്പ് 976,25 മീറ്ററിൽ എത്തിയിട്ടുള്ളതാണ്. കൂടാതെ റിസർവോയറിലെ അധികജലം സ്പിൽവെയിലൂടെ ഒഴുക്കി വിടുന്ന നടപടിയുടെ ഭാഗമായി എമർജൻസി പ്ലാനിംഗ് മാനേജർ മൂന്നാംഘട്ട മുന്നറിയിപ്പ് എന്ന നിലയിൽ ഇന്ന് രാത്രി 12 മണിമുതൽ റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതായി അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പമ്പാനദിയുടെ തീരത്തും കൈവഴികളുടെ തീരത്തും താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കേണ്ട താണന്ന് ജില്ലാ കളക്ടർ അറിയിച്ചു

date