Post Category
കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു
പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പട്ടക്കുളം(വാര്‍ഡ് നം.10), കിഴുവില്ലം ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം(വാര്‍ഡ് നം.03), വെള്ളോര്‍കോണം(വാര്‍ഡ് നം. 04), കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്(വാര്‍ഡ് നം. 15), തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ പൂങ്കുളം വാര്‍ഡ് (വാര്‍ഡ് നം. 50-നേരത്തെ ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു) എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.
date
- Log in to post comments