Skip to main content

ലൈഫിലൂടെ പന്തളത്ത് ഉയരുന്നത്   44 ഫ്‌ളാറ്റുകളുള്ള സമുച്ചയം 

 

ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലെ മുടിയൂര്‍ക്കോണം മന്നത്തു കോളനിയില്‍ ഉയരുന്നത് 44 ഫ്‌ളാറ്റുകളുള്ള സമുച്ചയം. നഗരസഭ വക 72.5 സെന്റ് സ്ഥലത്താണ് സമുച്ചയം ഉയരുക. നാലു നിലകളിലായി 32, 12 ഫ്ളാറ്റുകള്‍ വീതം രണ്ടു ടവറുകളിലായാണ് 44 ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ടോയ്ലറ്റുമടങ്ങുന്ന ഒരു ഫ്ളാറ്റിന് 511.5 ചതുരശ്ര അടി തറ വിസ്തീര്‍ണം ഉണ്ടായിരിക്കും. പൊതുവായ ഉപയോഗത്തിനുള്ള സിക്ക് റൂം, മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേകമുറി, ക്രഷേ, കോമണ്‍ ഫെസിലിറ്റി റൂം, ഇലക്ട്രിക്കല്‍ റൂം, മലിനജല ശുദ്ധീകരണ പ്ലാന്റ്, സൗരോര്‍ജ സംവിധാനം, കുടിവെള്ളം,  വൈദ്യുതവിതരണ സംവിധാനങ്ങള്‍ തുടങ്ങിയവയും ഉണ്ടായിരിക്കും. 

സമുച്ചയ നിര്‍മാണത്തിന്റെ അടങ്കല്‍ ചെലവ് 6.25 കോടി രൂപയും അനുബന്ധ സൗകര്യങ്ങളുടെ ചെലവ് 81 ലക്ഷം രൂപയുമാണ്. നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ്. തൃശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് രൂപരേഖ തയ്യാറാക്കിയതും മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്നതും. 

 

date