വാസ്തുവിദ്യാ ഗുരുകുലത്തില്‍ കോഴ്സുകള്‍
സാംസ്‌കാരിക വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തു വിദ്യാ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലം വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പി.ജി. ഡിപ്ലോമ ഇന്‍ ട്രഡീഷനല്‍ ആര്‍ക്കിടെക്ചര്‍: യോഗ്യത-സിവില്‍, ആര്‍ക്കിടെക്ചര്‍ ബിരുദം. ഒരു വര്‍ഷത്തെ കോഴ്സാണ്. ജോലി ചെയ്യുന്ന ആര്‍ക്കിടെക്ടുകള്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അപേക്ഷിക്കാം. ഫീസ്: 20,000 രൂപ. സീറ്റ്: 25. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ട്. അപേക്ഷാഫീസ്: 200.
ചുമര്‍ചിത്രരചന: ചുമര്‍ചിത്ര രചനയില്‍ തല്‍പരരായ എസ്.എസ്.എല്‍.സി യോഗ്യതയുള്ള 17 വയസ്സിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കോഴ്സാണ്. ഫീസ്: 15,000. സീറ്റ്: 25. അഭിരുചിപരീക്ഷയുണ്ടാവും. അപേക്ഷാഫീസ്: 200.
സര്‍ട്ടിഫിക്കറ്റ് കോഴ്സ്: വിശ്വകര്‍മ സമുദായത്തിലെ എസ്.എസ്.എല്‍.സി പാസായ 30 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ക്കുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. ഫീസ്: 5,000. സീറ്റ്: 20. അപേക്ഷാഫീസ്: 100.
www.vtsauvidyagurukulam.com എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോമും വിശദ വിവരങ്ങളും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രില്‍ 25. ഫോണ്‍: 0468 2319740.
പി എന്‍ സി/500/2018
- Log in to post comments