Post Category
ഡി.സി.എ,പി.ജി.ഡി.സി.എ പ്രവേശനം
ആലപ്പുഴ:ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്ക് കോളജിൽ ഒക്‌ടോബർ 2020 ൽ ആരംഭിക്കുന്ന ആറു മാസ ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിലേക്കും ഒരു വർഷ ഡാറ്റാ എൻട്രി ടെക്‌നിക്ക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിലേക്കും, ആറുമാസ ലൈബ്രറി & ഇൻഫർമേഷൻ സയൻസ് കോഴ്‌സിലേക്കും, ഒരു വർഷ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിലേക്കുമുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. പ്രവേശന യോഗ്യത യഥാക്രമം ഡി.സി.എ (പ്ലസ് ടു, പ്രി-ഡിഗ്രി), ഡി.ഡി.റ്റി.ഒ.എ,(എസ്.എസ്.എൽ.സി), സി.സി.എല്‍.ഐ.എസ്.സി( എസ്.എസ്.എല്‍.സി) , പി.ജി.ഡി.സി.എ(ഡിഗ്രി) എന്നിവയാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 12. എസ്.സി.എസ്.ടി , ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍.0476 2623597, 9447488348.
date
- Log in to post comments