Post Category
ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ രണ്ടാംവര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനത്തിനുള്ള 20 ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 30 ബുധനാഴ്ച നടത്തുന്നു. എല്ലാ ജില്ലാ റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും (മോഡല്‍ പോളിടെക്‌നിക്ക് കരുനാഗപ്പള്ളി ഓപ്ഷന്‍ നല്‍കിയിട്ടില്ലാത്തവര്‍ക്കും) സ്‌പോട്ട് അഡ്മിഷനു പങ്കെടുക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 9447488348, 8138069543
date
- Log in to post comments