Skip to main content

കായംകുളം ഗവ.ഐടിഐ:ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 30 വരെ നൽകാം

 

ആലപ്പുഴ :കായംകുളം ഗവ.ഐടിഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഏകവത്സര, ദ്വിവത്സര മെട്രിക്ക് ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. ട്രേഡ് ഓപ്ഷൻ പോർട്ടലിൽ ലഭിക്കും. മുൻപ് അപേക്ഷിച്ചിട്ടുള്ളവർ നിർബന്ധമായും നിർദ്ധിഷ്ട പോർട്ടലിൽ കയറി ട്രേഡ് ഓപ്ഷൻ നൽകണം. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും, https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. വെബ്‌സൈറ്റ് :www.itikayamkulam.gov.in,ഫോൺ: 0479-2442900.

date