Post Category
വടക്കേക്കരി - കോവിലകം പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം മന്ത്രി പി തിലോത്തമൻ നിർവഹിച്ചു
ആലപ്പുഴ : തണ്ണീർമുക്കം വടക്കേക്കരി - കോവിലകം പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നിർവഹിച്ചു. ഒരു പ്രദേശത്തിന്റെ ദീർഘ നാളായുള്ള ആവശ്യമാണ് പാലത്തിൻറെ നിർമാണത്തിലൂടെ സാക്ഷാത്ക്കരിക്കാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി തിലോത്തമന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്.
ചടങ്ങിൽ തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സിന്ധുവിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. ബേബി കമലം, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ സുധര്‍മ്മസന്തോഷ് ,ബിനിത മനോജ്, വാർഡ് അംഗം കെ ജെ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments