Skip to main content

ഇടപ്പുര -പാളയംകെട്ടിവിള റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചു

 

ആലപ്പുഴ : ഇടപ്പുര പാളയംവെട്ടിക്കവിള  റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൻറെ നിർമ്മാണോദ്ഘാടനം ആർ രാജേഷ് എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും ആറുലക്ഷത്തി അറുപതിനായിരം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തിയാക്കുന്നത്. പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി കഴിഞ്ഞു.

ചടങ്ങിൽ ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശാന്ത ഗോപാലകൃഷ്ണൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ സുരേഷ് പുലരി, വാർഡ് അംഗം മാജിദ സാദിഖ്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഹഷീർ തുടങ്ങിയവർ സന്നിഹിതരായി.

date