Skip to main content

കണ്ടെയ്ൻമെന്റ്  സോണായി പ്രഖ്യാപിച്ചു

 

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാണാവള്ളി  15ആം വാർഡിൽ ഇടപ്പഴങ്ങി തളിയാപറമ്പിന് വടക്കുവശം എസ്.എൻ.ഡി.പി മനയാത്ത് റോഡിന് തെക്കുവശം വരെയുള്ള പ്രദേശം, വാർഡ് 8,  അമ്പലപ്പുഴ വടക്ക്  വാർഡ് 10, 11, തിരുവൻവണ്ടൂർ  വാർഡ് 11, ചമ്പക്കുളം വാർഡ് 12, ആലപ്പുഴ മുനിസിപ്പാലിറ്റി മൂന്നാം  വാർഡിൽ കൈചൂണ്ടിമുക്കിന്റെ വടക്കൻ പ്രദേശം,  എസ്. ബി. ഐ ബാങ്കിന് സമീപം  -വടക്കു തറഓട് പാകിയ റോഡ്,  കൈചൂണ്ടിമുക്കിന്റെ പടിഞ്ഞാറ് - കടയ്ക്കൽ ക്ഷേത്രം റോഡ്, അരൂർ  വാർഡ് 22ൽ  പനയ്ക്കൽ പറമ്പ്  പ്രദേശം,  വാർഡ് പത്തിൽ പുതുവെളി  പ്രദേശം,  തണ്ണീർമുക്കം  വാർഡ് 3ൽ താന്നിച്ചോട്  - അറമ്പക്കൽ റോഡ്,  കിഴക്ക് - മട്ടുമ്മേൽ  ഭാഗം,  തെക്ക് താന്നിച്ചോട്, പടിഞ്ഞാറു അറമ്പക്കൽ ഭാഗം, വടക്ക് കുരുന്നേക്കാട്,  വാർഡ് 21ൽ വാരനാട് കവല- മണവേലി റോഡിലെ മക്കാറ  പാലത്തിന് കിഴക്കുവശം - കൂന്തറ വെള്ളിയാകുളം റോഡ് എന്നീ  പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 
 

date