Post Category
റോഡുകളുടെ പ്രവർത്താനോദ്ഘാടനം നടന്നു
ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ വെള്ളിയാഴ്ചക്കാവ് - പുത്തൻകടവ്, ദളവാപുരം -ചുടുകാട് റോഡുകൾ നവീകരിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം
ബി സത്യൻ എം.എൽ.എ നിർവഹിച്ചു. വെള്ളിയാഴ്ചക്കാവ് -പുത്തൻകടവ് റോഡ് 20 ലക്ഷവും ദളവാപുരം -ചുടുകാട് റോഡ് 15 ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടു റോഡുകളും നവീകരിക്കുന്നത്. പ്രളയ കാലത്ത് തകർന്ന ഗ്രാമ പ്രദേശത്തെ റോഡുകൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ നവീകരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്മിടുന്നത്. ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.എം ഇർഫാൻ, വാർഡ് മെമ്പർമാരായ ബാലകൃഷണൻ നായർ, രജനി, മറ്റു ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments