Skip to main content

ഉന്നതി മത്സര പരീക്ഷാ പരിശീലനം ഇനി ഓണ്‍ലൈനായി

ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ പി.എസ്.സി പരീക്ഷകള്‍ക്ക് മത്സര സജ്ജരാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സൗജന്യ പരിശീലന പരിപാടി ഉന്നതി കോവിഡ് 19 പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കും. നിലവില്‍ ഉന്നതിയില്‍ രജിസ്റ്റര്‍ ചെയ്ത്  പരിശീലനം നേടി വരുന്നവരാണ് ഓണ്‍ലൈന്‍ പരിശീലനത്തിലേക്ക് മാറുക. ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നടക്കും.

പരിശീലനാര്‍ത്ഥികള്‍ ശ്രദ്ധിക്കാന്‍

പരിശീലനം പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് നടക്കുക. എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10മുതല്‍ 12 വരെയാണ് പരിശീലനം. ടെലിഗ്രാം എന്ന മെസ്സേജിംഗ് ആപ്പ് ഉപയോഗിച്ചാണ് പരിശീലനം നടത്തുക.

വീഡിയോ, ഓഡിയോ, പിഡിഎഫ്, പ്രസന്റേഷന്‍  രീതികളാണ് അധ്യയനത്തിന് ഉപയോഗിക്കുക. മാതൃകാ പരീക്ഷകള്‍ നടത്താന്‍ ഫോമുകള്‍ ഉപയോഗിക്കും. പരിശീലനാര്‍ഥികള്‍ ടെലിഗ്രാം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. 

 

date