Post Category
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
ന്യുനമര്‍ദം ലക്ഷദ്വീപിന് മുകളിലായി കടലിനുള്ളില്‍ നിലകൊള്ളുന്നതിനാല്‍ ലക്ഷദ്വീപ് കടലിലും വടക്കന്‍ അറബിക്കടലിലും മലപ്പുറം മുതല്‍ വടക്കോട്ട് കര്‍ണാടക, ഗോവ പ്രദേശങ്ങള്‍ ഉള്‍പ്പടെ മത്സ്യ ബന്ധനത്തിന് അടുത്ത 12 മണിക്കൂര്‍ കേരളത്തില്‍ നിന്നും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തല്‍ഫലമായി കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുവാനും കാറ്റിന്റെ വേഗത 55 കി.മീ വരെ ആകുവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നനറിയിപ്പ് നല്‍കി.
date
- Log in to post comments