ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി/ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്റ് വര്‍ക്ക് അക്കൗണ്ടന്‍സി/കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈനര്‍) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും. മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80:20 എന്ന അനുപാതത്തിലാണ് സ്കോളര്‍ഷിപ്പ്. മുപ്പത് ശതമാനം തുക പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. മെരിറ്റിന്റെയും താഴ്ന്ന വരുമാന പരിധിയുടെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് 15,000 രൂപയാണ് സ്കോളര്‍ഷിപ്പ്. മുന്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കരുത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in മുഖേന ഓണ്‍ലൈനായി 30 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2302090, 2300524.
പി.എന്‍.എക്സ്.4793/17
- Log in to post comments