Skip to main content

നിര്‍മാണോദ്ഘാടനം നടന്നു

 

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതി പ്രകാരം കരവാരം പഞ്ചായത്തില്‍ നവീകരിക്കുന്ന രണ്ട് റോഡുകളുടെ നിര്‍മാണോദ്ഘാടനം ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. കുന്നത്ത് വാതുക്കല്‍ - അപ്പൂപ്പന്‍ നട റോഡ്, പാവല്ല -പല്ലാല റോഡുകളാണ് പുനര്‍നിര്‍മിക്കുന്നത്. കുന്നത്ത് വാതുക്കല്‍ അപ്പൂപ്പന്‍ നട റോഡിന് 25 ലക്ഷം രൂപയും പാവല്ല -പല്ലാല റോഡിന് 15 ലക്ഷം രൂപയും ചെലവഴിച്ചാണ് നിര്‍മാണം നടത്തുന്നത്. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഐ. എസ്. ദീപ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date