ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല: മന്ത്രിമാര്‍ സ്ഥലം സന്ദര്‍ശിച്ചു
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് വേണ്ടി താത്ക്കാലികമായി എടുത്ത കുരീപ്പുഴതൃക്കടവൂര്‍ ചുരവിളാസ് കെട്ടിടവും സ്ഥലവും മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ രാജു എന്നിവര്‍ സന്ദര്‍ശിച്ച് വിലയിരുത്തി. പ്രായഭേദമന്യേ ഏവര്‍ക്കും പഠനത്തിന് അവസരം നല്‍കുന്ന സര്‍വ്വകലാശാല കുരീപ്പുഴയുടെ വികസനത്തിനും ആക്കം കൂട്ടുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
സര്‍വ്വകലാശാലയ്ക്ക് ഗുരുവിന്റെ പേര് നല്‍കിയത് ഉചിതമായ തീരുമാനമാണെന്ന് മന്ത്രി കെ. രാജു അഭിപ്രായപ്പെട്ടു.
മേയര്‍ ഹണി ബഞ്ചമിന്‍, എം.എല്‍ എ മാരായ എം നൗഷാദ്, ആര്‍ രാമചന്ദ്രന്‍, ജി എസ് ജയലാല്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി കലക്ടര്‍ എം എ റഹിം, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ജയന്‍, അജിത്കുമാര്‍, തഹസീല്‍ദാര്‍ ശശിധരന്‍, സ്ഥലത്തിന്റെ ഉടമയായ അന്തരിച്ച ചൂരവിള ജോസഫിന്റെ ബന്ധു ഇന്നസന്റ് ജോസഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2590/2020)
- Log in to post comments