Skip to main content

അനധികൃത ഊന്നി, ചീനവലകള്‍ നീക്കം ചെയ്യണം

രജിസ്‌ട്രേഷനും ലൈസന്‍സും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഊന്നി, ചീനവലകള്‍ ഒക്‌ടോബര്‍ 15 നകം നീക്കം ചെയ്യണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇല്ലാത്തപക്ഷം കേരള ഇന്‍ലാന്‍ഡ് ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരം തുടര്‍നടപടികള്‍ സ്വീകരിച്ച് വലകള്‍ നീക്കം ചെയ്യും. ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഊന്നി, ചീനവലകളുടെ കരകുടിശ്ശിക അടച്ച് ലൈസന്‍സ് പുതുക്കാത്തവര്‍ ഉടന്‍ പുതുക്കണമെന്നും ഫിഷറീസ് ഡി ഡി അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2577/2020)

 

date