Skip to main content

എഞ്ചിനീയറിംഗ് പ്രവേശന പരിശീലനം; അപേക്ഷിക്കാം

കൊല്ലം, ആലപ്പുഴ, ജില്ലകളിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2021 ലെ നീറ്റ് എഞ്ചിനീയറിംഗ് പ്രവേശന പരിശീലനത്തിന് അപേക്ഷിക്കാം. 2020 മാര്‍ച്ചിലെ പ്ലസ് ടൂ സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാലു വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ വിജയിച്ചവരെയാണ് പരിഗണിക്കുക. വിദ്യാര്‍ഥികള്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, രക്ഷകര്‍ത്താവിന്റെ സമ്മതപത്രം, പ്ലസ് ടൂ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സെപ്തംബര്‍ 30 നകം പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നല്‍കണം.
(പി.ആര്‍.കെ നമ്പര്‍ 2583/2020)

 

date