വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
വെള്ളരിക്കുണ്ട് ബളാല്‍ പ്രദേശത്തെ ഇരുനൂറോളം വ്യാപാര സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ബളാല്‍ പഞ്ചായത്ത്, വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം, പോലീസ് , മാഷ് ടീം എന്നിവയുടെ സംയുക്ത പരിശോധന നടത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും താക്കീത് ചെയ്യുകയും ചെയ്തു. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വ്യാപാരികള്‍ ക്വാറന്റിയിനില്‍ പോകുന്നതിന് നിര്‍ദ്ദേശിച്ചു. കടകള്‍ അണുവിമുക്തമാക്കുകയും സമ്പര്‍ക്കത്തില്‍ വരാത്ത ആളുകളെ ഉപയോഗിച്ച് വ്യാപാരം നടത്തുകയോ ചെയ്യാവുന്നതാണ്. വെള്ളരിക്കുണ്ട് പോലീസ് അസി. സബ് ഇന്‍സ്പക്ടര്‍ ജോമി ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍ സുനീഷ് കുമാര്‍, ജൂ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ സുജിത് കുമാര്‍ കെ , രഞ്ചിത്ത് ലാല്‍, മാഷ് ടീം അംഗങ്ങളായ അലോഷ്യസ് ജോര്‍ജ്,
ബാലചന്ദ്രന്‍ പി.കെ,രാജേഷ് ടി,ജോസഫ് ടി.കെ, ജോസുകുട്ടി തോമസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
കോവിഡ് വ്യാപനം തടയുന്നതിനായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ ക്വാറന്റയിനില്‍ പോകണമെന്നും എല്ലാ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അജിത് .സി ഫിലിപ്പ് അറിയിച്ചു. തുടര്‍ന്ന് നടക്കുന്ന പരിശോധനകളില്‍ പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
- Log in to post comments