തൈക്കടപ്പുറം - കടിഞ്ഞിമൂല റോഡ് പ്രവ്യത്തി ഉദ്ഘാടനം
നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം-കടിഞ്ഞിമൂല റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ചെലവില്‍ സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിങ്് വകുപ്പാണ് റോഡ് നിര്‍മ്മാണം നടത്തുന്നത്.
ഓര്‍ച്ച പാലം വഴി തൈക്കടപ്പുറം ഉള്‍പ്പെടെയുള്ള തീരദേശ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ പ്രധാനമായും ഉപയോഗിക്കുന്ന ഈ റോഡ് വീതി കൂട്ടി മെക്കാഡം റോഡായാണ് നിര്‍മ്മിക്കുന്നത്.
റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം എം. രാജഗോപാലന്‍, എം.എല്‍.എ. നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായപി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, കൗണ്‍സിലര്‍മാരായ കെ.തങ്കമണി, വി.വി.സീമ, എം.ലത എന്നിവരും കെ.ബാലകൃഷ്ണന്‍, കൊട്ടറ വാസുദേവ് തുടങ്ങിയവരും സംസാരിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. സിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
- Log in to post comments