Skip to main content

വയോജനങ്ങൾക്കായി  സാനിറ്റൈസറും മാസ്ക്കും നൽകി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ചേർത്തല ജില്ല അസോസിയേഷൻ

 

ആലപ്പുഴ :വയോജനങ്ങൾക്കു വിതരണം ചെയ്യാനായി മാസ്‌ക്, സാനിറ്റൈസർ, എന്നിവ എത്തിച്ചു കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ചേർത്തല  ജില്ല അസോസിയേഷൻ. വിതരണം ചെയ്യാനുള്ള മാസ്‌ക്, സാനിറ്റൈസർ, ബെഡ്ഷീറ്റ് എന്നിവ കളക്ടറുടെ ചേംബറിലെത്തി ജില്ല കളക്ടർ എ അലക്സാണ്ടറിന്  അസോസിയേഷൻ ജില്ല സെക്രട്ടറി ആർ ഹേമലത, ജില്ല ട്രെയിനിങ് കമ്മീഷണർ  കെ എം ചാക്കോ മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് കൈമാറി. സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ 27 വയോജനകേന്ദ്രങ്ങളിലേക്കും  4 സൈക്കോ -സോഷ്യൽ റീഹാബിലിറ്റേഷൻ  കേന്ദ്രങ്ങളിലേക്കുമായി വിതരണം ചെയ്യാനായി 4000 സർജിക്കൽ മാസ്‌ക്ക് ഉൾപ്പെടെ 20,000 മാസ്‌ക്കുകളും, ഒരു  ലിറ്ററിന്റെ 200 സാനിറ്റൈസറുകളും 55 ബെഡ്ഷീറ്റുകളുമാണ് അസോസിയേഷൻ ഭാരവാഹികൾ കൈമാറിയത്. 

 ജില്ലാ സാമൂഹിക നീതി ഓഫീസർ അഭീൻ  എ ഒ, കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ചേർത്തല
അസോസിയേഷൻ  ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

date