Skip to main content

ജില്ലയിലെ 38 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 38 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 3, ആന്തൂര്‍ നഗരസഭ 23, ചപ്പാരപ്പടവ് 12,13, ചെങ്ങളായി 8, ചെറുകുന്ന് 3, ചെറുതാഴം 12, ചിറക്കല്‍ 9, ചൊക്ലി 4, ഇരിട്ടി നഗരസഭ 9,32, കടന്നപ്പള്ളി പാണപ്പുഴ 10, കതിരൂര്‍ 2, കാങ്കോല്‍ ആലപ്പടമ്പ 3, കൊളച്ചേരി 16, കോളയാട് 7, കൂടാളി 17, കുഞ്ഞിമംഗലം 6, മാടായി 20, മട്ടന്നൂര്‍ നഗരസഭ 18,  പാട്യം 4, പയ്യന്നൂര്‍ നഗരസഭ 34, പയ്യാവൂര്‍ 16, ശ്രീകണ്ഠാപുരം നഗരസഭ 4,30, തളിപ്പറമ്പ് നഗരസഭ 30, തലശ്ശേരി നഗരസഭ 18,45, വളപട്ടണം 3 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആന്തൂര്‍ നഗരസഭ 14, ചെറുപുഴ 17, എരമം കുറ്റൂര്‍ 12, എരഞ്ഞോളി 14, കോട്ടയം മലബാര്‍ 18,  മാടായി 17, പന്ന്യന്നൂര്‍ 10, പയ്യാവൂര്‍ 6, തൃപ്പങ്ങോട്ടൂര്‍ 5 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. ചെറുപുഴ 18, എരുവേശ്ശി 1 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.

date