Post Category
റോഡ് ഉദ്ഘാടനം ചെയ്തു
ആനക്കയം പഞ്ചായത്തിലെ പാപ്പിനിപ്പാറ-പള്ളിയാളിപ്പടി-വാല്‍തൊടി റോഡ് പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം.എല്‍.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച റോഡാണിത്. ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സുനീറ അധ്യക്ഷയായി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.പി. ഹഫ്‌സത്ത്, പഞ്ചായത്തംഗം ഫാത്തിമ ടീച്ചര്‍, എം. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, കെ.ടി. ഹംസ, കയനിക്കര അലവിക്കുട്ടി, എന്‍. കെ. ഹംസ മാസ്റ്റര്‍, വി.പി അബൂബക്കര്‍, വി.ടി. മൊയ്തീന്‍, വി.പി. സലാം, പി.സി. ബാലകൃഷ്ണന്‍, ആഷിഖ്.എ.ടി, അന്‍വര്‍. കെപി, എ.ടി അജ്‌നാസ്, ഫാസില്‍, മുഹമ്മദ് മുസ്തഫ കുന്നത്ത്, ടി.പി രാജീവ്, ടി.പി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments